Friday, August 11, 2006

അല്ലയൊ ബൂലൊകത്തിലെ തലതൊട്ടപ്പന്മാരെ തലതൊട്ട അമ്മമാരെ
ഞാന്‍ വിക്രു അത്രയധികം വിക്രിയകള്‍ ഇല്ലാത്ത പാവം നാട്ടുകാരന്‍.
വായിച്ച ബ്ലോഗുകള്‍ ഒക്കെ അതി മനോഹരം
എതെങ്കിലുമൊക്കെ ചീത്ത ബ്ലൊഗുകളും വേണ്ട എന്നാലല്ലെ നല്ലതിനൊക്കെ ഒരു
ഇതു കിട്ടൂ. ഏത്? ഇപ്പൊ മനസ്സിലായിക്കാണുമല്ലൊ ഞാന്‍ നിങ്ങളെ ഒക്കെ സഹായിക്കുവാന്‍ പോകുകയാണെന്ന്. “സന്മനസ്സുള്ളവര്‍ ഭാഗ്യവാന്‍‌മാര്‍ സ്വര്‍ഗ്ഗരാജ്യം ഞങ്ങള്‍ക്കുള്ളതാകുന്നു”.
പക്ഷെ എഴുതുവാന്‍ ഇനിയും ഉണ്ടല്ലൊ പ്രശ്നങ്ങള്‍.
അക്ഷരത്തെറ്റ് വ്യാകരണത്തെറ്റ് ഇവ കൂടാതെ എനിക്ക് എഴുതുവാന്‍ പറ്റിയ ഒരു ഭാഷയും ആരും ഇതുവരെ കണ്ടുപിടിചിട്ടില്ല എന്നുള്ളതും എന്നെ കുഴപ്പത്തില്‍ ആക്കുന്നു.
വല്ല്യമ്മായിയുടെ പരീക്ഷണം വായിച്ചപ്പോള്‍ ആണ് ഞാനും കുഞ്ഞുന്നാളില്‍ ചെയ്ത കാര്യം ഒര്‍മ്മ വന്നത്. ഒന്നിലൊ നഴ്സറിയിലൊ എന്ന് ഓര്‍‌ത്ത് എടുക്കുവാന്‍ സാധിക്കുന്നില്ല. പക്ഷെ എന്റേത് ഒരു പരീക്ഷണമായിരുന്നില്ല. ആദ്യത്തെ പണം മുടക്കിയുള്ള ഒരു സംരംഭം ആയിരുന്നു. മൂലധനം വിഷുവിന് കയ്യ് നീട്ടം കിട്ടിയതിലെ പത്ത് രൂപ. ഇതിനുള്ള ആശയം അച്ഛന്‍ പറഞ്ഞു തന്ന അപ്പം മരത്തിന്റെ കഥ. ആദ്യം ഒരു ചെടിചട്ടി സംഘടിപ്പിച്ചു. അച്ഛന് ചെടികളും മരങ്ങളും ഇഷ്ടമായതിനാല്‍ ചോദിക്കേണ്ട താമസമേ ഉണ്ടായിരുന്നുള്ളു. മണലും ഇഷ്ടിക കഷ്ണങ്ങളൊക്കെ ചേര്‍ത്ത് ചട്ടിയില്‍ നറച്ചു. പിന്നെ കയ്യ് കൊണ്ട് തൊടാതിരുന്ന ചാണകവും ചേര്‍ത്ത് ഞാന്‍ തന്നെ കൂട്ടിക്കൊഴച്ചു. അമ്മ വന്ന് എന്ത് ആണ് നടാന്‍ പോകുന്നതെന്ന് ചോദിച്ചു. ഒന്ന് പോ എന്നായിരുന്നു മറുപടി എന്ന് അമ്മ ഇപ്പോഴും പറയും. പിന്നെ ചെയ്യത കാര്യങ്ങള്‍ ആരെയും കാണിച്ചില്ല. പത്ത് രൂപാനോട്ട് ചെറുതായി കീറി കുഴിച്ചിട്ടു. രാവിലെയും വൈകുന്നേരവും വെള്ളമൊഴിച്ചു. രാത്രി എന്റെ കട്ടിലിന്റെ അടിയില്‍ എടുത്ത് വച്ചു പകല്‍ എടുത്തു പുറത്തും വയ്ക്കുമായിരുന്നു. അമ്മയേയും അച്ഛനേയും അനിയനേയും ചട്ടിയുടെ അടുത്ത് അടിപ്പിക്കുകയില്ലായിരുന്നെന്ന് അച്ഛന്‍ സാക്ഷ്യപ്പെടുത്തുന്നു.
ദിവസങ്ങള്‍ കടന്നു പോയി എന്നാല്‍ എന്റെ പണം കായ്ക്കുന്ന മരം മാത്രം കിളുര്‍ത്തില്ല. അവസാനം അച്ഛന്റെയും അമ്മയുടെയും ക്ഷമ നശിച്ചു. അവസാനം അച്ഛന്‍ എന്നെ പിടിച്ചു നിര്‍ത്തി. അനിയന്‍ എന്റെ അദ്യത്തെ സംരംഭത്തിന്റെ കുഴിതോണ്ടി. എന്നാലും നിനക്കത് കീറാതെ കുഴിച്ചിടാമായിരുന്നു എന്ന് അമ്മ. ഇപ്പോഴും എനിക്ക് അറിയില്ല ഞാന്‍ എന്തിനാണ് കീറി കുഴിച്ചിട്ടത്?

7 Comments:

Blogger വക്കാരിമഷ്‌ടാ said...

ഹ..ഹ അതു കൊള്ളാമല്ലോ. ഇരുപത്താറാം നൂറ്റാണ്ടിലെ കണ്ടുപിടുത്തങ്ങള്‍ക്കൊക്കെ ഇപ്പോളേ വളമിട്ടു തുടങ്ങിയല്ലേ. എഴുത്തിന്റെ രീതി ഇഷ്ടപ്പെട്ടു. ഇനിയും എഴുതുക.

സ്വാഗതം.
ബ്ലോഗില്‍ ചെയ്യേണ്ട സാധാരണ സെറ്റിംഗ്‌സുകള്‍ ചെയ്തിട്ടുണ്ടോ? ഇല്ലെങ്കില്‍ ഇവിടെ നോക്കിക്കോ കേട്ടോ.

Fri Aug 11, 04:30:00 AM 2006  
Blogger ഡാലി said...

സ്വാഗതം കേട്ടൊ വിക്രു പക്രു..
വിക്രിയ ഇല്ല എന്നു പറഞ്ഞീട്ട് അതെ ഉള്ളല്ലൊ?
:-)

Fri Aug 11, 06:28:00 AM 2006  
Anonymous Anonymous said...

ഹഹഹഹ...
പത്തു രൂപ്യ..അതും കുഞ്ഞുനാളില്...അത് ഇച്ചിരെ കൊടുംക്രൂരത ആയിപ്പോയി..

qw_er_ty

Fri Aug 11, 06:04:00 PM 2006  
Blogger vikru said...

വക്കരിമഷ്ടാ...
സ്വാഗതത്തിന് നന്ദി
ഞാന്‍ നൂറ്റാണ്ടുകള്‍ക്ക് മുന്‍പേ ആണെന്നിപ്പോള്‍ ആണ് അറിയുന്നത്......
ഡാലീ........
സ്വാഗതത്തിന് നന്ദി...
എന്നെ പക്രു എന്ന് വിളിക്കുമെന്ന് എങ്ങിനെ അറിഞ്ഞു?
ഇഞ്ജി പെണ്ണേ........
എന്ടെ മരം കായിച്ചിരുന്നെങ്കില്‍ ഇങ്ങനെ പറയുമായിരുന്നോ?

Tue Aug 15, 08:55:00 PM 2006  
Blogger ശ്രീജിത്ത്‌ കെ said...

ചെറുപ്പത്തിലേ പുലി ആയിരുന്നല്ലേ. എന്നാലും എന്തിനാ നോട്ടുകള്‍ കീറി കുഴിച്ചിട്ടത്? ഏതെങ്കിലും ഒന്ന് മുളയ്ക്കും എന്ന പ്രതീക്ഷയില്‍ ആയിരുന്നിരിക്കും അല്ലേ.

Mon Aug 21, 10:20:00 PM 2006  
Blogger ശ്രീജിത്ത്‌ കെ said...

കമന്റുകള്‍ അയക്കാനുള്ള വിലാസം pinmozhikl@gnail.com എന്നാണ് കൊടുത്തിരിക്കുന്നത്, അല്ലേ. അതില്‍ അക്ഷരത്തെറ്റുകള്‍ ഉണ്ട്. ശരിക്കുള്ളത് ഇതാ. pinmozhikal@gmail.com

Mon Aug 21, 10:22:00 PM 2006  
Blogger vikru said...

ശ്രീജിത്തേ മുളയ്ക്കും എന്നുവിചാരിച്ചാണ് കുഴിച്ചിട്ടത്
പക്ഷേ മുളച്ചില്ല എന്നുമാത്രമല്ല വര്‍ഷം ഇത്ര കഴിഞ്ഞിട്ടും ഇന്നും എന്നെ കളിയാക്കാന്‍ ഒരു ആയുധമാണ് ആ പത്ത് രൂപാനോട്ട്.
തെറ്റ് പറഞ്ഞുതന്നതിന് നന്ദി.ബൂലോകം എനിക്ക് അങ്ങോട്ട് വഴങ്ങിയിട്ടില്ല സഹായിക്കണം കേട്ടോ

Sat Aug 26, 12:05:00 PM 2006  

Post a Comment

Links to this post:

Create a Link

<< Home